കൂളിമാട് : രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിലെ ഷാഹെ ഖൂബാൻ മീലാദ് ഫെസ്റ്റ് 2k25 സമാപിച്ചു.
സമാപന പരിപാടി മഹല്ല് പ്രസിഡണ്ട് കെ എ . ഖാദർ മാസ്റ്ററുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു.
മഹല്ല് ജനറൽ സെക്രട്ടറി കെ വീരാൻകുട്ടി ഹാജി, കെ. മുഹമ്മദ് ബാഖവി, വി.അബൂബക്കർ മാസ്റ്റർ, ടി സി മുഹമ്മദ് ഹാജി, വാർഡ് മെമ്പർ കെ. എ , റഫീഖ്,അയ്യൂബ് കൂളിമാട് , ടി.വി.ഷാഫി മാസ്റ്റർ , കെ.ടി നാസർ,
,അഷ്റഫ് അഷ്റഫി,ഇർഷാദ് ഫൈസി,അബ്ദുല്ല മുസ്ലിയാർ,അബ്ദുൽ ഹക്കീം യമാനി , ടി.സി റഷീദ് ഹാജി, സി.നവാസ് , എം.വി അമീർ, എ .അഫ്സൽ, വി.സൽസബീൽ, സഫറുള്ള കൂളിമാട് , ഇ .നസീഫ്, ഇ.പി ജമാൽ, ടി.വി അസ്ലം എന്നിവർ സംബന്ധിച്ചു.
621 പോയിൻ്റോടെ ടീം ബുഖാറ ജേതാക്കളായി. ടീം സമർഖന്ത് 579 പോയിൻ്റ് നേടി.
ടി.വി, റാഷിൽ ( ടീം ബുഖാറ ) തുടർച്ചയായി നാലാം വർഷവും ക്യാമ്പസ് പ്രതിഭ പട്ടം നേടി.
കുട്ടികളുടെ ഇമ്പമാർന്ന കലാ പരികൾക്ക് പുറമെ ബുർദ ,ഖവാലി, ഗസൽ, ദഫ് പ്രദർശനം,ഫ്ലവർ ഷോ, എന്നിവ പരിപാടിയെ ആനന്ദകരമാക്കി.
ചടങ്ങിൽ വെച്ച് ജേതാക്കൾക്കുള്ള ട്രോഫി വിതരണവും കുട്ടികൾക്കുള്ള സമ്മാനദാനവും, പൊതു പരീക്ഷാ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
Post a Comment