കൊടിയത്തൂരിൽഉത്സവച്ചായയിൽ അംഗൻവാടി കലോത്സവം കിലുക്കാംപെട്ടി '2025



കൊടിയത്തൂർ:
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി കുട്ടികൾക്കുമായി സംഘടിപ്പിച്ച അംഗൻവാടി കലാേത്സവം വേറിട്ടതായി.കിലുക്കാംപെട്ടി എന്ന പേരിൽ സംഘടിപ്പിച്ച കലാേത്സവത്തിൽ
പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലേയും കുട്ടികൾ തങ്ങളുടെ കലാ കഴിവുകൾ അവതരിപ്പിച്ചപ്പോൾ സദസ്സിനും ആവേശമായി. കൊടിയത്തൂർ ജി.എം യു പി സ്കൂളിൽ നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 


കൊടിയത്തൂർ ഗ്രാമ
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, പഞ്ചായത്തംഗങ്ങളായ വി.ഷംലൂലത്ത്, മജീദ് റീഹല, യു.പി മമ്മദ്, , ടി.കെ അബൂബക്കർ,കെ.ജി സീനത്ത്,എം.ടി റിയാസ്, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ, മെമ്പർമാരായ കെ.പിസുഫിയാൻ, സുഹറ വെള്ളങ്ങോട്ട്,
 ഐസിഡിഎസ് സൂപ്പർവൈസർ അറഫ, കമ്യൂണിറ്റി വുമൺഫെസിലിറ്റേറ്റർ റസീന തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉപഹാരങ്ങളും നൽകി.


Post a Comment

Previous Post Next Post
Paris
Paris