അമീബിക് മസ്തിഷ്‌ക ജ്വരം ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരം



കോഴിക്കോട്:അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരം.നിലവില്‍ വെന്റിലേറ്ററിലാണ് കുഞ്ഞുള്ളത്.കിണറിലെ വെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് സ്ഥീരീകരിച്ചു.രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 49കാരന്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. 



ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച്‌ ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനും മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവപരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.


Post a Comment

Previous Post Next Post
Paris
Paris