ചാത്തമംഗലം പഞ്ചായത്ത് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് : അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് : യുഡിഎഫ്



കട്ടാങ്ങൽ ; ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് .വാഡ് 4 ഈസ്റ്റ് മലയമ്മയിലുള്ള 60 വോട്ടർമാർ വാഡ് 3 മുട്ടയം വാർഡ് വോട്ടർ ലിസ്റ്റിലാണുള്ളത്. വാഡ് 4 ൽ ഉൾപ്പെടേണ്ട 28 വോട്ടർമാർ വാഡ് 5 കെട്ടാങ്ങലിലാണുള്ളത്. വാഡ് 12അരയങ്കോടിൽ ഉൾപ്പെടേണ്ട 61 വോട്ടർമാർ വാഡ് 11 കൂളിമാട് വോട്ടർ ലിസ്റ്റിലാണുള്ളത്. വാഡ് 13 പുതിയാടത്തിലെ 19 വോട്ടർമാർ വാഡ് 14 വെള്ളലശ്ശേരിയിലാണുള്ളത്. വാഡ് 2 മലയമ്മയിൽ ഉൾപ്പെട്ട 14 വോട്ടർമാർ വാഡ് 24 പുള്ളാവൂരിലാണുള്ളത്. വാഡ് 10 പാഴൂരിലെ 17 വോട്ടർമാർ വാഡ് 13 പുതിയാടത്തിലും 11 വോട്ടർമാർ വാഡ് 11 കൂളിമാടിലുമാണ് ഉള്ളത്. വാഡ് 24 പുള്ളാവൂരിൽ ഉൾകൊള്ളേണ്ട 16 വോട്ടർമാർ വാഡ് 22 വലിയ പൊയിലാണുള്ളത്. 




വാർഡ് 13 പുതിയാടത്തിലെ 16 വോട്ടർമാർ വാഡ് 12അരയങ്കോടിലെ സ്ഥിരതാമസക്കാരാണ്.
ഇങ്ങനെ വ്യാപക ക്രമക്കേടുള്ള വോട്ടർ പട്ടികയാണ് ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് പഞ്ചായത്തിലെ വോട്ടർമാരോട് കാണിക്കുന്ന അനീതിയും മനുഷ്യത്യരഹിതമാണെന്നും വോട്ടർമാരുടെ അവകാശം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ ഉന്നതങ്ങളിൽ പരാതി നൽകാനും നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ടി.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട്, എൻ.പി. ഹംസ മാസ്റ്റർ, എം.കെ. അ ജീഷ്, എൻ.എം. ഹുസ്സയിൻ, എൻ.പി. ഹമീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris