മെഡിക്കൽ കോളേജ്:
കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജും ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന സ്ഥലത്ത് നിർമിക്കാനുദ്ദേശിക്കുന്ന ബസ് സ്റ്റാർഡ് ഈ എൽ.ഡി.എഫ്. സർക്കാറിൻ്റെ കാലത്ത് തന്നെ നിലവിൽ വരുമെന്നും അതിന്
ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും
മുൻമന്ത്രിയും എം എൽ.എയുമായ അഹമ്മദ് ദേവർകോവിൽ.
പതിനഞ്ചു വർഷം മുമ്പ്
തദ്ദേശ സ്വയം വകുപ്പുമന്ത്രി പാലൊളി മുഹമ്മദ് കുട്ടി തറക്കല്ലിട്ടു പോയ മെഡിക്കൽ കോളേജ് ബസ്സ്സ്റ്റാൻഡിൻ്റെ നിർമാണം അനന്തമായി നീണ്ടു പോവുന്നതിനെതിരെ
ജില്ലാ ഉപഭോകൃത സംരക്ഷണ സമിതി കനിവിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബസ്സ്റ്റാൻ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ
സൂക്ഷ്മമായി പഠിക്കാൻ ടി.കെ.എ.അസീസ് കൺവീനറായി
ഒരു ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി.
ജില്ലാ പ്രസിഡൻ്റ് ടി.കെ.എ അസീസ് അധ്യക്ഷതവഹിച്ചു.
മെഡിക്കൽ കോളേജ്
കേന്ദ്രമായി പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.
മുൻ എം.എൽ എ യു.സി. രാമൻ, നികുതി കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ, കൗൺസിലർ കെ. മോഹനൻ, ബസ്സ് ഓണേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് കെ.രാധാകൃഷ്ണൻ,
സി എച്ച്. സെൻ്റർ പ്രസിഡൻ്റ് കെ.പി.കോയ, ദേവഗിരി കോളേജ് യൂണിയൻ ചെയർമാൻ
എ.എസ്. അർജുൻ, കനിവ് ട്രസ്റ്റ് സെക്രട്ടറി
ശരീഫ് കുറ്റിക്കാട്ടൂർ, പ്രസ്സ് ഫോറം സെക്രട്ടറി
കെ പി. അബ്ദുൽ ലത്വീഫ്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി എം.ശശീന്ദ്രൻ, ആംബുലൻസ് ഡ്രൈവേഴ് പ്രതിനിധി
എൻ.ഉസ്മാൻ, സി.കെ. സൈതലവി ,കെ. സാമി മാസ്റ്റർ, എൻ.പി മുഹമ്മദ്, സുൽത്താൻ മൂസ്സ, മുസ്തഫ പാലാഴി, അസീസ് കോടമ്പാട്ട്, എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി
ഉമർ വെള്ള ലശ്ശേരി
സ്വാഗതവും
ട്രഷറർ എം.കെ. രാജീവ് നന്ദിയും പറഞ്ഞു.

Post a Comment