ദേശഭക്തിയുടെ നിറവിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു



മലയമ്മ : മലയമ്മ എ യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു .സ്കൂൾ സീനിയർ അസിസ്റ്റൻ്റ് അബ്ദുൾ അസീസ് പതാക ഉയർത്തി . സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച"സ്വാത്രന്ത്ര്യ സമരം സ്മൃതിപഥങ്ങളിലൂടെ" പത്രപ്രദർശനം റിട്ടയേർഡ് ഹവിൽദാർ രാജീവ് കെ.വി ഉദ്ഘാടനം ചെയ്തു.


 സുജിത് ടി.ജെ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ ദേശഭക്തി ഗാനം, കുട്ടികളുടേയും രക്ഷിതാക്കളുടേയും സ്വാത്രന്ത്ര്യദിന ക്വിസ് , പതാക നിർമാണം, വന്ദേമാതരം നൃത്ത ശില്പം , സ്വാത്രന്ത്ര്യ ചരിത്ര സംഭവങ്ങളുടെ ദൃശ്യാവിഷ്കാരം, സ്വാതന്ത്ര്യ ദിന പ്രസംഗം ,സ്വാതന്ത്ര്യ സമര നേതാക്കളെ പരിചയപ്പെടൽ എന്നിവ സംഘടിപ്പിച്ചു . പി.ടി. എ പ്രസിഡൻ്റ് കുഞ്ഞി മരക്കാർ ,അധ്യാപകരായ പ്രസീത ആർ. ജി, ശ്രീജ എ.പി, വിജുന എ
  എന്നിവർ സംസാരിച്ചു .


 മാതൃസമിതി ചെയർപേഴ്സൺ സഫൂറ , പി.ടി. എ വൈസ് പ്രസിഡണ്ട് റിനി, ഫാരിസ് യു പി ,റാഷിഖ് എ പി , അനൂപ് കുമാർ സി.എം , മുഹമ്മദ് സജീർ , ജിൽസു , പി സിറാജ്, രംന, ഷിജ പി. എ എന്നിവർ സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് നേതൃത്വം നൽകി. സുപ്രഭാതം പത്രം പദ്ധതിയ്ക്കും തുടക്കം കുറിച്ചു. വിവിധ ദിനാചരണങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി .മഴയിലും ചോരാത്ത ആവേശത്തോടെ നടത്തിയ പരിപാടികൾ പായസ വിതരണത്തോടെ സമാപിച്ചു.

Post a Comment

Previous Post Next Post
Paris
Paris