സ്വാതന്ത്ര്യ ദിനത്തിൽ എസ് ഡി പി ഐ ആസാദി സ്ക്വയർ സംഘടിപ്പിച്ചു


പെരുവയൽ : വോട്ട് കൊള്ളയിലൂടെ ന്യൂനപക്ഷങ്ങളിൽ അരക്ഷിത ബോധം സൃഷ്ടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് എസ് ഡി പി ഐ ജില്ല ജനറൽ സെക്രട്ടറി കെ ഷമീർ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു വോട്ടു കള്ളന്മാരിൽനിന്നും ജനാധിപത്യത്തെ വീണ്ടെടുക്കുക എന്ന സന്ദേശമുയർത്തി എസ് ഡി പി ഐ പെരുവയൽ പഞ്ചായത്ത്‌ കമ്മറ്റി ആനക്കുഴികരയിൽ സംഘടിപ്പിച്ച ആസാദി സ്‌ക്വയർ പരിപാടി ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 സുതാര്യമായി നടക്കേണ്ട വോട്ടെടുപ്പിനെ അട്ടിമറിക്കാൻ ഇലക്ഷൻ കമ്മീഷൻ കൂട്ടു നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ആസാദി സ്‌ക്വയർ സംഘടിപ്പിച്ചു.ഒളവണ്ണ പഞ്ചായത്ത്‌ കമ്മറ്റി കമ്പിളിപ്പറമ്പിൽ സംഘടിപ്പിച്ച ആസാദി സ്‌ക്വയർ ജില്ല കമ്മറ്റി അംഗം ഷാനവാസ്‌ മാതോട്ടം ഉൽഘാടനം ചെയ്തു. മാവൂർ പഞ്ചായത്തിലെ ആയംകുളത് നടന്ന പരിപാടി പി ടി അഹ്‌മദ്‌ ഉൽഘാടനം ചെയ്തു.ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് നടന്ന അസാദി സ്‌ക്വയർ മണ്ഡലം വൈസ് പ്രസിഡന്റ്‌ റഷീദ് കുറ്റിക്കറ്റൂർ ഉൽഘാടനം ചെയ്തു.


Post a Comment

Previous Post Next Post
Paris
Paris