മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ



സുൽത്താൻ ബത്തേരി: ഓപറേഷൻ ഡീ ഹണ്ടിന്റെ ഭാഗമായി അതിർത്തി പ്രദേശമായ മുത്തങ്ങ തകരപ്പാടിയിൽ പൊലീസും ഡാൻസാഫും നടത്തിയ വാഹന പരിശോധനയിൽ 200 ഗ്രാമോളം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മലപ്പുറം തിരുനാവായ സ്വദേശി ഇർഷാദിനെയാണ് (23) പിടികൂടിയത്. ഇയാൾ സ്വകാര്യബസിൽ സംസ്ഥാനത്തേക്ക് വരികയായിരുന്നു.


അലൂമിനിയം ഫോയിൽ ഷീറ്റിലും പോളിത്തീൻ കവറിലും പൊതിഞ്ഞ നിലയിലായിരുന്നു എം.ഡി.എം.എ ഉണ്ടായിരുന്നത്. ബംഗളൂരുവിൽനിന്ന് വാങ്ങി കോഴിക്കോട് വിൽപനക്ക് കൊണ്ടുപോയതായിരുന്നു എം.ഡി.എം.എ എന്ന് ചോദ്യം ചെയ്യലിൽ ഇർഷാദ് പൊലീസിനോട് പറഞ്ഞു. മുമ്പ് പല വഴികളിലൂടെയും ഇയാൾ എം.ഡി.എം.എ സംസ്ഥാനത്തേക്ക് കടത്തിയിട്ടുണ്ട്. എം.ഡി.എം.എ കടത്തുന്ന മുഖ്യകണ്ണിയെ പിടികൂടാനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ഇർഷാദിനെ കോടതിയിൽ ഹാജരാക്കി.

Post a Comment

Previous Post Next Post
Paris
Paris