കോഴിക്കോട് : ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ
രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായിവിവിധ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ചെറൂപ്പ ഹെൽത്ത് യൂണിറ്റിന്റെയും
മാവൂർ ഗ്രാമപഞ്ചായത്തിന്റെയുംസംയുക്ത ആഭിമുഖ്യത്തിലാണ്
പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
മാവൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും
കിണറുകളും കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷൻ ചെയ്ത് ശുദ്ധീകരിക്കുന്ന പ്രവർത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.ഇതിന്
ആശാവർക്കർമാർ ആരോഗ്യപ്രവർത്തകർ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനമാണ് ലഭ്യമാക്കുന്നത്.
വീടുകളിൽ എത്തുന്ന ആരോഗ്യപ്രവർത്തകർ
ക്ലോറിനേഷന് പുറമെ
രോഗപ്രതിരോധ ബോധവൽക്കരണവും നടത്തുന്നുണ്ട്.
ഇതോടൊപ്പം അമീബിക്ക് മസ്തിഷ്ക ജ്വരംപിടിപെടാൻ ഹേതുവാകുന്ന വിധത്തിലുള്ള
പൊതു കുളങ്ങളിൽ കുളിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
മാവൂർ ഗ്രാമപഞ്ചായത്തിലെ
പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ നിർവഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻടിടി ഖാദർ,
ഹെൽത്ത് ഇൻസ്പെക്ടർ
കെ സി പ്രജിത്ത്,
ജെ എച്ച് ഐ മാരായ
കെ.രഞ്ജിത്ത്, പി.പ്രസൂൺ,
ഷബാന ബീഗം,
ജെ പി എച്ച് എൻ
പി ബീനഎന്നിവർ നേതൃത്വം നൽകി. '
Post a Comment