കർഷക ദിനം ആചരിച്ചു.




കാരശ്ശേരി : ,കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും തേക്കും കുറ്റി കൃഷിഭവന്റെയും നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിച്ചു . പഞ്ചായത്ത് ഓഫീസ് പരിസരത്ത്നിന്ന് ആരംഭിച്ച് നോർത്തു കാരശ്ശേരി അങ്ങാടി വരെ കർഷക വിളംബര ജാഥയും സംഘടിപ്പിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു


 ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, മികച്ച സമ്മിശ്ര കർഷകനുള്ള എൻ എം മുഹമ്മദ് ഹാജി സ്മാരകാ ഗോൾഡ് മെഡൽ വിതരണം ഡോ:എൻ എം അബ്ദുൽ മജീദ് നിർവ്വഹിച്ചു.


ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യം മുണ്ടയിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത്,ഷാഹിന ടീച്ചർ, കെ കൃഷ്ണദാസ്, വി പി സ്മിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എ സൗദ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം ടി സൈദ് ഫസൽ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം ടി അഷറഫ്, സമാൻ ചാലൂളി, കെ കോയ , ജി അബ്ദുൽ അക്ബർ, പി പ്രേമ ദാസൻ , എംസി മുഹമ്മദ്, സാദിഖ് കുറ്റിപറമ്പ്,കൃഷി ഓഫീസർ സുവർണ്ണ ശ്യാം, സെക്രട്ടറി ഇൻ ചാർജ് ജോസ് തോമസ് കൃഷി അസിസ്റ്റന്റ് പി മിഥുൻ,ടി ബാലകൃഷ്ണൻ, അജി എന്നിവർ സംസാരിച്ചു
 മികച്ച സമ്മിശ്ര കർഷകനായി ഇ പി ബാബു, മികച്ച വാഴ കർഷകനായി എൻ കെ രാധാകൃഷ്ണൻ, മികച്ച ക്ഷീരകർഷകനായി ഭാനുമതി കൊത്തനാപറമ്പ്, മികച്ച യുവകർഷകനായി ജിൻസൺ എബ്രഹാം, മികച്ച വനിതാ കർഷകയായി ആനവല്ലി, മികച്ച പച്ചക്കറി കർഷകനായി ആലിക്കുട്ടി അത്തിക്കത്തൊടിക, മികച്ച നെൽ കർഷകനായി അബ്ദുറഹിമാൻ മാളിയേക്കൽ, മികച്ച ജൈവകർഷകയായി കെ വി ജെസ്സി മോൾ, മികച്ച കേര കർഷകനായി സി വി സണ്ണി, മികച്ച എസ് സി കർഷകനായി ചന്ദ്രൻ കൂവപ്പാറമ്മൽ, മികച്ച തേനീച്ച കർഷകനായി ലുഖ്മാനുൽ ഹക്കീം തെയ്യത്തും കാവ്, മികച്ച വിദ്യാർത്ഥി കർഷകനായി പി സി നിഷാൻ ജി കൃഷ്ണ, മുതിർന്ന കർഷകനായി അബു പള്ളിക്കുന്നുമ്മൽ, മുതിർന്ന കർഷക തൊഴിലാളി ശശി മൂട്ടോളി, മികച്ച പൂ കൃഷി കർഷക ഗ്രൂപ്പ് ഐശ്വര്യ ഗ്രൂപ്പ് കൽപ്പൂര്, 2024 ലെ സംസ്ഥാന തല മികച്ച തേനീച്ച കർഷകനെ അവാർഡിലേക്ക് നാമനിർദേശം ചെയ്ത ബാബു കൂരാപ്പള്ളി എന്നിവരെയും വേദിയിൽ ആദരിച്ചു

Post a Comment

Previous Post Next Post
Paris
Paris