ബിഹാറിൽ മരിച്ചവരെ കണ്ടെത്തി ഒഴിവാക്കാന്‍ എന്ത് സംവിധാനമാണ് ഉപയോഗിച്ചത്?'; തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രിംകോടതി



ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രിംകോടതി. ബിഹാറിൽ മരിച്ചവരെ കണ്ടെത്തി ഒഴിവാക്കാന്‍ എന്ത് സംവിധാനമാണ് ഉപയോഗിച്ചതെന്ന് സുപ്രിംകോടതി ചോദിച്ചു. ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന് കാട്ടി ഒഴിവാക്കിയെന്ന ആക്ഷേപം ഗൗരവത്തോടെ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.  രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെയാണ് മരിച്ചവരെ ഒഴിവാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകി. കുടുംബാംഗം മരിച്ചെന്ന് ബന്ധുക്കളാണ് പറയേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു


 മരിച്ചെന്ന് കാട്ടി ഒഴിവാക്കിയ 22 ലക്ഷം പേരുടെ പട്ടിക പുറത്തുവിടാത്തത് എന്ത്കൊണ്ടാണെന്നും എല്ലാ വിഭാഗത്തിലെയും ആളുകളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതെന്താണെന്നും സുപ്രിംകോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ യുക്തിപരമാകണം. പൗരന്മാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാകരുത് തീവ്ര പരിഷ്‌കരണമെന്നും പൗരന്മാര്‍ക്ക് ആശ്വാസമാകുന്ന നടപടികളാണ് സ്വീകരിക്കേണ്ടതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Paris
Paris