മഴ തുടരും; അഞ്ചിടത്ത് ഓറഞ്ച് അലർട്ട്, മറ്റെല്ലാ ജില്ലകളിലും മഞ്ഞ അലർട്ട്



 സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് എല്ലാ ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.


മറ്റ് ദിവസങ്ങളിലെ അലർട്ടുകൾ

ഓറഞ്ച് അലർട്ട്

17/08/2025: കണ്ണൂർ, കാസർകോട്

18/08/2025: കണ്ണൂർ, കാസർകോട്

19/08/2025: കാസർകോട്

മഞ്ഞ അലർട്ട്

17/08/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

18/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്

19/08/2025: കോഴിക്കോട്, കണ്ണൂർ

20/08/2025: കണ്ണൂർ, കാസർകോട്

Post a Comment

Previous Post Next Post
Paris
Paris