യു ഡി എഫ് കൊടിയത്തൂർ പഞ്ചായത്ത് ജനവിജയ ജാഥ : വിവിധ കേന്ദ്രങ്ങളിൽ വൻ വരവേൽപ്പ്



മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ 5 വർഷത്തെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജന വിജയ യാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വല വരവേൽപ്പ്.
കൊടിയത്തൂർ; വികസന മുന്നേറ്റത്തിൻ്റെ അഞ്ചാണ്ട് എന്ന മുദ്രാവാക്യവുമായി 
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ എന്നിവരാണ് ജാഥ നയിക്കുന്നത്.


. രണ്ടാം ദിവസത്തെ ജാഥയുടെ
ഉദ്ഘാടനം തെനേങ്ങപറമ്പിൽ ഡി.സി.സി സെക്രട്ടറി സി.ജെ ആൻ്റണി നിർവഹിച്ചു. 
ചടങ്ങിൽ വാർഡ് മെമ്പർ ഫാത്തിമ്മ തെനങ്ങപറമ്പിൽ അധ്യക്ഷ വഹിച്ചു , എൻ കെ അഷ്‌റഫ് ,യൂ പി മമ്മദ് , സുജാം ടോം എൻ ജമാൽ , ഇ എ ജബ്ബാർ ,ഷംസുദ്ധീൻ ചെറുവാടി ,ടി പി ഷറഫുദ്ധീൻ സംസാരിച്ചു.
തുടർന്ന് കാരാളിപറമ്പ്, പൊറ്റമ്മൽ, പഴം പറമ്പ്, ചെറുവാടി, ചുള്ളിക്കാപറമ്പ്, വെസ്റ്റ്കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കൊടിയത്തൂരിൽ സമാപിച്ചു. വാർഡ് കേന്ദ്രങ്ങളിൽ വി.ഷംലൂലത്ത്, ഫാത്തിമ നാസർ, ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, എം.ടി റിയാസ്, മജീദ് രിഹ്ല, കെ.ജി സീനത്ത്, ടി.കെ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. 



Post a Comment

Previous Post Next Post
Paris
Paris