മുക്കം സി എച്ച് സി യുടെ ആഭിമുഖ്യത്തിൽ ആശ പ്രവർത്തകർക്കുള്ള രണ്ടാമത് ബാച്ചിന്റെ പരിശീലനം ആരംഭിച്ചു.
വിവിധ ആരോഗ്യ പ്രശ്നങ്ങൾ, പ്രതിവിധികൾ, പ്രഥമ ശുശ്രുഷ, പകർച്ച വ്യാധി പ്രതിരോധം,നേത്ര സംരക്ഷണം,
മാനസിക ആരോഗ്യം
എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നൽകി.
ഡോക്ടർ സുമംഗല ഇ ടി ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്‌പെക്ടർ സജി ജോസഫ്, പബ്ലിക് ഹെൽത്ത് നേഴ്സ് ഷൈനി പി കെ,. പി ആർ ഓ രഞ്ജു ജോർജ്
പ്രസംഗിച്ചു.മേഘന ദിനേശ്, ദൃശ്യ നേതൃത്വം നൽകി. ഡോക്ടർ സുമംഗല ഇ ടി, സിജു കെ നായർ,എം എൽ എസ് പി നേഴ്സ് ഗ്രീഷ്മ സുരേന്ദ്രൻ, ബിജീഷ് എ എന്നിവർ ക്ലാസ്സെടുത്തു.മുക്കം മുനിസിപ്പാലിറ്റി, കൂടരഞ്ഞി, കുരുവട്ടൂർ, തിരുവമ്പാടി, കോ ടഞ്ചേരി എന്നിവിടങ്ങളിലെ ആശമാർക്കുള്ള പരിശീലനമാണ് നടക്കുന്നത്.
Post a Comment