അശ്ലീല സന്ദേശ വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചു. എഐസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഇ-മെയിൽ മുഖേന രാജിക്കത്ത് സമർപ്പിച്ചത്.
ആരോപണങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ നിന്നും രാഹുലിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഹൈക്കമാൻഡ് ഇടപെട്ട് രാജിവെക്കണമെന്ന് നിർദേശം നൽകിയതോടെയാണ് തീരുമാനമായത്.
വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം രാഹുലിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവുവാണ് നടപടി കൈകൊണ്ടത്. അതേസമയം, കെ.പി.സി.സി.ക്കും പരാതി അന്വേഷിക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു.
യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ വിഷയത്തെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. രാഹുല്‍ കുറ്റക്കാരനല്ലെങ്കിൽ അത് തെളിയിക്കണമെന്ന ആവശ്യം ഗ്രൂപ്പിൽ ഉയർന്നു. നിയമപരമായി മുന്നോട്ട് പോകണമെന്ന നിർദേശവും വനിതാ നേതാക്കൾ പങ്കുവെച്ചു. അടിയന്തരമായി സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്നും നേതാവ് സ്‌നേഹ ഹരിപ്പാട് ആവശ്യപ്പെട്ടിരുന്നു.
Post a Comment