മലയമ്മ: മലയമ്മ എയുപി സ്കൂളിൽ ഹിരോഷിമ ദിനത്തിൻ്റെ ഭാഗമായി യുദ്ധവിരുദ്ധ സന്ദേശമുണർത്തിയും ലോക സമാധാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വിവിധ പരിപാടികൾ നടത്തി.
യുദ്ധത്തിൻ്റെ ഭീകരതയും ലോക സമാധാനത്തിൻ്റെ ആവശ്യകതയും വെളിപ്പെടുത്തുന്ന പോസ്റ്റർ നിർമാണം , പതിപ്പ് നിർമാണം , സഡാക്കോ കൊക്ക് നിർമാണം എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ ആവേശപൂർവം പങ്കെടുത്തു . ഇതോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലും കുട്ടികളുടെ മികച്ച പങ്കാളിത്തമുണ്ടായി . സോഷ്യൽ ക്ലബ് കൺവീനർ വിജുന, സുജിത് ടി ജെ , ഫാരിസ് യു.പി , സിസി പി.സി, സറീന എം. പി , റാഷിഖ് എന്നിവർ ഹിരോഷിമ ദിനപരിപാടികൾക്ക് പരിപാടികൾക്ക് നേതൃത്വം നൽകി .
Post a Comment