സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും; 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, 5 ജില്ലകളിൽ യെലോ



 തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഛത്തീസ്ഗഡിനു മുകളിലെത്തി. കേരളത്തിൽ അടുത്ത രണ്ടു ദിവസം കൂടി മഴ തുടരും.


 ഇന്ന് ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെലോ അലർട്ട് മുന്നറിയിപ്പുണ്ട്.




Post a Comment

Previous Post Next Post
Paris
Paris