കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം 24.08.2025 8.am മുതൽ ആരംഭിച്ചു വാര്‍ഡുകള്‍ സജ്ജമാകുന്നത് ഈ മാസം 27ന്



കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം 24.08 മുതൽ പ്രവർത്തിച്ചു തുടങ്ങും
തീപിടിത്തവും പൊട്ടിത്തെറിയു മുണ്ടായ ശേഷം അടഞ്ഞുകിടന്നിരുന്ന കെട്ടിടമാണ് തുറക്കുന്നത് എന്നാല്‍ വാര്‍ഡുകള്‍ സജ്ജമാകാന്‍ 27 വരെ കാത്തിരിക്കേണ്ടി വരും ഇക്കഴിഞ്ഞ മെയ് മാസത്തിൽ രണ്ട് തവണ തീപിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം അടച്ചിട്ടത്


മെയ് രണ്ടിനാണ് പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി അത്യാഹിതവിഭാഗത്തില്‍ ആദ്യ തീപ്പിടിത്തമുണ്ടായത്. ‍തുടര്‍ന്ന് താല്‍കാലികമായി അത്യാഹിതവിഭാഗം അടച്ചു. തൊട്ടുപിന്നാലെ അഞ്ചാം തിയതി അടുത്ത തീപിടുത്തമുണ്ടായി.

ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി കെട്ടിടത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് അത്യാഹിത വിഭാഗം പുന:രാരംഭിക്കാന്‍ തീരുമാനമായത് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട്രേറ്റ് നിര്‍ദേശിച്ച അറ്റകുറ്റപ്പണികള്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് അഗ്നിരക്ഷാസേന കെട്ടിടത്തിന് 
എന്‍ ഒ സി നല്‍കിയത്

രണ്ടും മൂന്നും നിലകളിലുള്ള സൂപ്പര്‍ സെപ്ഷ്യാലിറ്റി സര്‍ജിക്കല്‍ വാര്‍ഡുകള്‍ 27ഓടെ പ്രവര്‍ത്തനം സജ്ജമാകും കാര്‍ഡിയോ തൊറാസിക് സര്‍ജറിയുടെ അത്യാധുനിക ഉപകരണവും കത്തിനശിച്ചിരുന്നുഇത് വിദേശത്തു നിന്ന് അടുത്ത ആഴ്ചയോടെ എത്തുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു ഇതിനുശേഷമേ നാലാംനില പ്രവര്‍ത്തനസജ്ജമാകൂ





 
 




Post a Comment

Previous Post Next Post
Paris
Paris