SSF മാവൂർ ഡിവിഷൻ പ്രഥമ സാഹിത്യോത്സവ് 2025 ജൂലൈ 12, 13 തിയ്യതികളിൽ താത്തൂരിൽ


മാവൂർ :- കേരളീയ സമൂഹത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സാഹിത്യ-സാംസ്കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന SSF സാഹിത്യോത്സവിന്റെ 32-മത് എഡിഷൻ, മാവൂർ ഡിവിഷന്റെ പ്രഥമ സാഹിത്യോത്സവായി 2025 ജൂലൈ 12, 13 (ശനി, ഞായർ) തിയ്യതികളിൽ താത്തൂർ ശുഹദാ നഗറിൽ അരങ്ങേറും.




വീടുകളിൽ നിന്ന് തുടങ്ങി ബ്ലോക്ക്, യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ല, സംസ്ഥാനം, ദേശീയം എന്നിങ്ങനെ വിവിധ തലങ്ങളിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ഒരുക്കി സാഹിത്യോത്സവ് കലാസാംസ്കാരിക മേഖലയിൽ നവോന്മേഷം പകരുന്നു. ഈ വർഷം, LP, UP, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി 150-ലധികം മത്സരങ്ങളിൽ 5 സെക്ടറുകളിൽ നിന്നുള്ള 500-ലധികം മത്സരാർത്ഥികളും ഡിവിഷൻ പരിധിയിലെ 9 കലാലയങ്ങളിൽ നിന്നുള്ള 100-ഓളം മത്സരാർത്ഥികളും സർഗപോരാട്ടത്തിന് ഇറങ്ങും.

സാഹിത്യോത്സവിന്റെ ഉദ്ഘാടനം 2025 ജൂലൈ 12-ന് വൈകിട്ട് 7 മണിക്ക് എസ് വൈ എസ് കേരള സെക്രട്ടറി കലാം മാസ്റ്റർ മാവൂർ നിർവഹിക്കും. പ്രശസ്ത കവി വിമീഷ് മണിയൂർ മുഖ്യാതിഥിയായി പങ്കെടുക്കും. ജൂലൈ 13-ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കേരള സെക്രട്ടറി ജാബിർ നെരോത്ത് സന്ദേശ പ്രഭാഷണം നടത്തും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ സർഗോത്സവത്തിന്റെ മത്സര പരിപാടികൾ വീക്ഷിക്കാൻ എല്ലാവ കരയും സ്വാഗതം ചെയ്യുന്നതായി SSF മാവൂർ ഡിവിഷൻ കമ്മിറ്റി വാർത്ത സമ്മേളനത്തിൽ അറീച്ചു.

വാർത്ത സമ്മേളനത്തിൽ ഡിവിഷൻ പ്രസിഡന്റ് സയ്യിദ് നസീബ് സഖാഫി കൂളിമാട്
ഡിവിഷൻ ജനറൽ സെക്രട്ടറി ശുഹൈബ് സഖാഫി പെരുവയൽ
ഡിവിഷൻ സെക്രട്ടറി അജ്മൽ താത്തൂർ പൊയിൽ
സാഹിത്യോത്സവ് കൺവീനർ ഫാസിൽ വെള്ളലശ്ശേരിഎന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris