ജൽജീവൻ പദ്ധതിക്കു പൈപിടാൻ വേണ്ടി ചാത്തമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുഴിച്ച കുഴികൾ താർ ചെയ്തു പൂർവ സ്ഥിയിലാക്കാത്തത് മൂലം വാഹന യാത്രക്കാരും കാൽനടക്കാരും വിദ്യാർത്ഥികളുമടക്കം കൊടും ദുരിതത്തിൽ. മഴക്കാലത്തിന് മുമ്പേ കുഴികളെടുത്തു പൈപ്പിട്ടു താർ ചെയ്യേണ്ടിയിരുന്ന റോഡുകളിൽ ടാറിങ് നടക്കാത്തത് കാരണം കനത്ത മഴ പെയ്തടോടെ വലിയ ഗർത്തങ്ങൾ തന്നെ രൂപ പ്പെട്ടിരിക്കുകയാണ്.
ഇതുമൂലം പലയിടങ്ങളിലും വാഹനങ്ങൾ സ്ഥിരമായി കുഴികളിൽ കുടുങ്ങുന്നത് ഇത്തരം വീതി കുറഞ്ഞ റോഡുകളിൽ വലിയ ഗതാഗത കുരുക്കുകൾ സൃഷ്ട്ടിക്കുകയും സ്കൂൾ ബസ്സുകൾ അടക്കം വഴിയിൽ മണിക്കൂറുകളോളം കുരുങ്ങിക്കിടക്കുന്ന അവസ്ഥനുള്ളത്. ഇതിനെതിരെ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിച്ചു നാട്ടുകാരുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്ന് ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷരീഫ് മലയമ്മ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈജാസ് എരഞ്ഞിപ്പറമ്പ് ആദ്യക്ഷത വഹിച്ചു.ശ്രീരാഗ് നെടുങ്ങാട്ടുമ്മൽ, അബ്ദുൽഹമീദ് പി പി,ഫഹദ് കൂളിമാട്, വിഷ്ണു വെള്ളളശ്ശേരി, ബാസിൽ പാഴൂർ തുടങ്ങിയവർ സംസാരിച്ചു

Post a Comment