നിപ്പ കണ്ടൈൻമെന്റ് സോണില്‍ നിന്ന് പുറത്തു കടക്കണം; പാലക്കാട് പൊലീസുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട യുവാവ് അറസ്റ്റിൽ


കണ്ടൈൻമെന്റ് സോണില്‍ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചയാള്‍ക്ക് പൊലീസിന്റെ മർദ്ദനം. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം.




കണ്ടൈൻമെന്റ്സ് സോണില്‍ നിന്ന് പുറത്തു കടക്കണം എന്ന് ആവശ്യപ്പെട്ട് യുവാവ് പൊലീസുമായി സംഘർഷത്തില്‍ ഏർപ്പെടുകയായിരുന്നു.

ഇതോടെയാണ് പൊലീസ്‌ ഇയാളെ മർദ്ദിച്ചത്. കണ്ടൈൻമെന്റ് സോണില്‍ കർശനമായ നിയന്ത്രണം തുടരുന്നതിനിടെയാണ് സംഭവം. അടിയന്തര ആവശ്യത്തിനായി പുറത്തിറങ്ങിയതാണ് എന്നാണ് യുവാവ് പറഞ്ഞത്.

മർദ്ദനമേറ്റ യുവാവിനെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. ചങ്ങലീരി ഒന്നാം മെയില്‍ സ്വദേശി ഉമ്മറുല്‍ ഫാറൂഖ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നിപ്പ മാർഗനിർദേശങ്ങള്‍ ലംഘിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസ് എടുത്തു.

Post a Comment

Previous Post Next Post
Paris
Paris