കൂളിമാട്.
വെസ്റ്റ് പാഴൂർ അങ്ങാടിയിൽ ഇന്ന് 31/07/25 വ്യാഴം വൈകുന്നേരം നടന്ന അത്ഭുത പ്രദർശനം നവ്യാനുഭവമായി. ദിനേനെ ധാരാളം യാത്രക്കാരും, ഭക്ഷണ പ്രേമികളും, പ്രകൃതി ആസ്വാദകരും സന്ദർഷകരായി എത്തുന്ന കൂളിമാടും പരിസര പ്രദേശങ്ങളും അതിവേഗം പുരോഗതി പ്രാപിക്കുന്ന ഗ്രാമീണ സാഹചര്യങ്ങളിൽ നിന്നും നഗര വൽക്കരണത്തിലേക്കുള്ള കുതിപ്പിൽ കൂളിമാട് ഫൈവ് കെ സ്ട്രീറ്റ് രുചി വൈവിദ്ധ്യങ്ങളിൽ ഇതിനോടകം സോഷ്യൽ മീഡിയ കളിൽ വൈറൽ ആണ്.
കൂളിമാട് മപ്രം പാലത്തിന്റെ ആഗമനത്തോടെ ഏറെ തിരക്കേറിയ കൂളിമാട്ടെ ഗതാഗത വീഥികളിൽ ഇന്ന് ഏറെ തിരക്ക് വർധിച്ചിരിക്കുന്നു. കൂളിമാട് കള്ളൻതോട് റോഡ് പ്രവർത്തി ഏഴു വർഷത്തോളം എടുത്തു പണി പൂർത്തീകരിച്ചു. ഇന്ന് ഏറെ മനോഹരമായ ഒരു റോഡ് ആയി മാറിയിരിക്കുന്നു. കൂളിമാട് പാഴൂർ റോഡ് പാടം ഭാഗം വീതി കൂട്ടി മണ്ണിട്ട് ഉയർത്തി പ്രവർത്തി പൂർത്തീകരിച്ചാൽ കോഴിക്കോട് ജില്ലയിലെ ടൂറിസ്റ്റ്, വ്യാപാര ഹബ്ബ് ആയി മാറും കൂളിമാടും പരിസരങ്ങളും എന്ന കാര്യം തീർച്ച. അതു കൊണ്ട് തന്നെ തെരുവ് വിളക്കുകളും, ട്രാഫിക് നിയന്ത്രണങ്ങളും കൂളിമാട് ഒരു നിർബന്ധമായിരിക്കുന്നു എന്ന് പൊതു പ്രവർത്തകനായ സഫറുള്ള കൂളിമാട് അഭിപ്രായപ്പെട്ടു.

Post a Comment