കൊടിയത്തൂർ : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച റോഡിൽ കൊടിയത്തൂർ അങ്ങാടി ഭാഗത്ത് ഫുഡ് പാത്തുകൾക്ക് ഉടൻ ബാരിക്കേട് സ്ഥാപിക്കണമെന്ന് 'ശ്രദ്ധ' സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
വളരെ തിരക്കേറിയ ഈ ഭാഗത്ത് പ്രോജക്ടിൽ ഉൾപ്പെടുത്തിയ പ്രകാരം ബാരിക്കേഡ് സ്ഥാപിക്കണം. റോഡ് മുറിച്ചു കടക്കാൻ പ്രത്യേക സ്ഥലമില്ലാത്തതിനാൽ എല്ലാ സ്ഥലങ്ങളിലും ആളുകൾ റോഡ് മുറിച്ചു കടക്കുന്നു. ഇത് വലിയ അപകടത്തിന് കാരണമാവുമെന്നും ഇക്കാര്യം നേരത്തെ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു വെന്നും ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ ചെയർമാൻ സി. ബീരാൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം നന്ദി പറഞ്ഞു.


Post a Comment