ഉമ്മൻ ചാണ്ടി അനുസ്മരണം



എൻ.ജി ഒ അസോസിയേഷൻ വെസ്റ്റ് ഹിൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ഉമ്മൻ ചാണ്ടി
അനുസ്മരണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ്‌ കെടി രമേശൻ അധ്യക്ഷനായി. സെറ്റോ ജില്ലാ ചെയർമാൻ സിജു കെ നായർ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ
അർഹമായ ആനുകൂല്യങ്ങൾ
പോലും
നിഷേധിക്കപ്പെടുന്ന
ഈ കാലഘട്ടത്തിൽ
ജീവനക്കാർക്ക് ആനുകൂല്യങ്ങൾ യഥാസമയം
നല്കിയ
ഭരണാധികാരിയായിരുന്നു
ഉമ്മൻചാണ്ടിയെന്ന്
അദ്ദേഹം പറഞ്ഞു.




സംസ്ഥാന സെകട്ടറിയേറ്റ് അംഗം
രഞ്ജിത്ത് ചേമ്പാല, സംസ്ഥാന കമ്മിറ്റി അംഗം ടി.അജിത് കുമാർ,വി,.കെ.ജി ഒ യു നേതാവ്
വിജയകുമാർ, അസോസിയേഷൻ നേതാക്കളായ സുഭാഷ് ചന്ദ്രൻ, റോഷ്‌ന ഇ, രാജേഷ് സി. ടി.കെ ,ബബിത എം, ബെൻഡിക്ട് വി, വിനോദൻ കെ.എം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris