ജനറൽ ബോഡിയും അവാർഡ് ദാനവും നടത്തി.


ചേന്ദമംഗല്ലൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി ചേന്ദമംഗല്ലൂർ യൂണിറ്റ് വാർഷിക ജനറൽ ബോഡിയും SSLC, +2 LSS, USS പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. പുൽപറമ്പ് വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ റഫീഖ് മാളിക ഉദ്ഘാടനം ചെയിതു.




യൂണിറ്റ് പ്രസിഡന്റ്‌ എം കെ മുസ്തഫ അധ്യക്ഷത വഹിച്ചു.SSLC, +2, LSS, USS, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കൾക്കുള്ള അവാർഡ് ദാനം നിയോജക മണ്ഡലം പ്രസിഡന്റ്‌ പി പ്രേമൻ നിർവ്വഹിച്ചു. പുതുതായി തുടങ്ങിയ പരസ്പര സഹായ നിധിയിലേക്കുള്ള നറുക്കെടുപ്പ് മണ്ഡലം സെക്രട്ടറി ജിൽസ് പെരിഞ്ചേരി നിർവ്വഹിച്ചു. മണ്ഡലം ട്രഷറർ എം ടി അസ്‌ലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, വനിതാ വിംഗ് സെക്രട്ടറി തസ്‌നി നാസർ സെഞ്ച്വറി, പി കെ ഹനീഫ, നാസർ ഫ്രഷ്‌ഡേ, ജബ്ബാർ അക്കരദത്തിൽ, മുഹമ്മദ്‌ മെഡിക്കൽസ്,അഹമ്മദ് കുട്ടി പാലിയിൽ സംസാരിച്ചു. സെക്രട്ടറി ഷമീം എൻ ടി സ്വാഗതവും ട്രഷറർ റഹ് മത്തുല്ല ഒ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris