കട്ടാങ്ങലിൽ റോഡ് ഉപരോധിച്ച് യൂത്ത് ലീഗ്


കട്ടാങ്ങൽ: ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കട്ടാങ്ങൽ അങ്ങാടിയിൽ റോഡ് ഉപരോധിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് യുവതി ദാരുണമായി മരണപ്പെട്ടതിനെ തുടന്നുള്ള യൂത്ത് ലീഗ് പ്രതിഷേധിച്ചത്.




 യൂത്ത് ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയതിന് ശേഷമാണ് റോഡ് ഉപരോധിച്ചത്. ജില്ലാ പ്രവർത്തക സമിതി അംഗം ഹഖീം മാസ്റ്റർ കളന്‍തോട്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞി മരക്കാർ മലയമ്മ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റസാഖ് പുള്ളന്നൂർ, ജനറൽ സെക്രട്ടറി ഫാസിൽ മുടപ്പനക്കൽ, റഊഫ് മലയമ്മ, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, യാസീൻ പി എച്ച് ഇ ഡി, സജ്ജാദ് പുള്ളന്നൂർ, ശിഹാബ്‌ വെള്ളലശ്ശേരി, ഹനീഫ ചാത്തമംഗലം, അക്ബർ പുള്ളാവൂർ, അഷ്മിൻ മലയമ്മ എന്നിവർ നേതൃത്വം നൽകി. കുഞ്ഞി മരക്കാർ മലയമ്മ, റസാഖ് പുള്ളന്നൂർ, ഫാസിൽ മുടപ്പനക്കൽ, റഊഫ് മലയമ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.







Post a Comment

Previous Post Next Post
Paris
Paris