എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.


അരയങ്കോട് : മൂന്ന് പതിറ്റാണ്ടായി വിദ്യാഭ്യാസ -സാമൂഹ്യ - സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന എഡ്യുക്കേഷണൽ & കൾച്ചറൽ ഓർഗനൈസേഷൻ (എക്കോ) അരയങ്കോട് കമ്മിറ്റി എസ് എസ് എൽ സി, +2 ,സമസ്ത(എസ് കെ ഐ എം വി ബോർഡ്) പരീക്ഷകളിൽ ഉന്നത ' വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.




ചടങ്ങ് അരിയിൽ അലവി ( പ്രസിഡൻറ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്) ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതോടൊപ്പം ജീവിതത്തിലും A+ നേടണമെന്നും ,ആധുനിക ടെക്നോളജിയുടെ കാലത്ത് മദ്യത്തിനും മയക്കുമരുന്നിനും അടിമെപ്പെടാതെ നോക്കണമെന്നും അദ്ധേഹം കുട്ടികളെ ഉണർത്തി. 




ദീർഘ കാലം എക്കോയുടെ പ്രസിഡൻ്റും ഏഴ് വർഷം അധ്യാപകനായും മുൻ മന്ത്രി, വിവിധ എം എൽ എ മാർ എന്നിവരുടെ പഴ്സണൽ സ്റ്റാഫ് അംഗമായി 27 വർഷവും ജോലി ചെയ്ത് സർവീസിൽ നിന്നും വിരമിക്കുന്ന ടി കെ അഹമ്മദ് മാസ്റ്റർ, കെ യു ടി എ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം പി സത്താർ മാസ്റ്റർ, എസ് ഇ യു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം പി അബ്ദുല്ല എന്നിവരെ ചടങ്ങിൽ ആദരിച്ചു.




.ബി ഡി എസ് പൂർത്തിയാക്കി എം ഡി എസ് കോഴ്സിന് പ്രവേശനം നേടിയ ഡോ: ഫൈസ് ബിൻ റഹ്മാൻ ,+2 ,എസ് എസ് എൽ സി,സമസ്ത (SKIMVB ബോർഡ്) പൊതു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.




 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് വിദ്യാഭ്യാസ സഹായവും നൽകി.ചടങ്ങിൽ എക്കോ പ്രസിഡൻ്റ് കെ എം മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം കെ നദീറ ( ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്) മുഖ്യാതിഥിയായി.





ശിവദാസൻ ബംഗ്ലാവിൽ (വാർഡ് മെമ്പർ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ), സലാം മാസ്റ്റർ മലയമ്മ (കെ യു ടി എ സംസ്ഥാന ജനററൽ സെക്രട്ടറി), പി സി മൊയ്തീൻ (പ്രിൻസിപ്പാൾ, അൽ ഹുദ നഴ്സറി സ്കൂൾ, അരയങ്കോട്) ടി കെ അഹമ്മദ് മാസ്റ്റർ, കെ എം മുഹമ്മദ് മാസ്റ്റർ, വി കെ അബ്ദുല്ല, എം പി സത്താർ മാസ്റ്റർ, എം പി അബ്ദുല്ല, അനസ് വി കെ, നാസർ ടി കെ, അഹമ്മദ് കുട്ടി കെ എം, ഉസ്മാൻ കെ എം ,ശരീഫ് കാക്കാശേരി, നാസർ കെ എം എന്നിവർ പ്രസംഗിച്ചു. എക്കോ ജനറൽ സെക്രട്ടറി ഷാഹിദ് എ കെ സ്വാഗതവും മിസ്ഹബ് ടി കെ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris