വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; രക്തസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമം


 തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. രക്തസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ചികിത്സകളാണ് തുടരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഡയാലിസിസും തുടരുന്നുണ്ട്.




ആവശ്യമെങ്കില്‍ ചികിത്സയില്‍ ഉചിതമായ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 23ന് രാവിലെയാണ് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.




Post a Comment

Previous Post Next Post
Paris
Paris