ഇന്നും ശക്തമായ മഴ;ജില്ലയില്‍ പക്ഷെ യെല്ലോ അലേര്‍ട്ട് മാത്രം



താമരശ്ശേരി : താമരശ്ശേരി മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു.
മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് ഉള്ളതിനാല്‍ താമരശ്ശേരി,മലയോര പ്രദേശങ്ങളില്‍ അതിശക്തമായ മഴക്ക് (ഓറഞ്ച്) സാധ്യതയുണ്ട്




ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴക്കും ജൂലൈ 29 വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതകളുണ്ട്.


ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാംകുളം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ഉള്ളത്. ഈ ജില്ലകളിൽ അതിശകതമായ മഴ പെയ്യുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശകതമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.


കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.


 

Post a Comment

Previous Post Next Post
Paris
Paris