മുക്കം:കാരമൂല കുമാരനെല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.ആലുള്ളകണ്ടി കടവിൽ വ്യാഴാഴ്ച പുലർച്ചെ 5.30-ന് ബലിതർപ്പണം ആരംഭിക്കും. ഡോ.രൂപേഷ് നമ്പൂതിരി കാർമികത്വം വഹിക്കും.
മുക്കം ശ്രീ കല്ലൂർ ശിവക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചുമുതൽ ബലിതർപ്പണം ആരംഭിക്കും.
കാരശ്ശേരി അടിതൃക്കോവിൽ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ശ്രേഷ്ഠാചാര്യസഭയുടെ ആചാര്യന്മാരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചുമുതൽ ബലിതർപ്പണത്തിന് തുടക്കം കുറിക്കും.
ക്ഷേത്രത്തിലെ പൂജാകർമങ്ങൾക്ക് ക്ഷേത്രം തന്ത്രി ചെറുതയ്യൂർ ശ്രീജിത്ത് നമ്പൂതിരിപ്പാട് നേതൃത്വംനൽകും.

Post a Comment