നിപ: പുതിയ കേസുകളില്ല; മലപ്പുറത്ത് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചു



മലപ്പുറം: ജില്ലയിൽ മക്കപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ളതിനെ തുടർന്ന് രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെയും ഭാഗമായി മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 1 മുതൽ 13 വരെയുള്ള വാർഡുകൾ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 11 & 15, മങ്കട ഗ്രാമപഞ്ചായത്തിലെ വാർഡ് 14, കുറുവ ഗ്രാമപഞ്ചായത്തിലെ വാർഡ് 2, 3, 5, 6 എന്നിവകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു. 




ജില്ലയിൽ നിലവിൽ പുതുതായി നിപ രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ സൂചന ഉത്തരവ് പ്രകാരം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടുള്ളത്. 
ഇതോടെ മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായി പിൻ വലിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. 

Post a Comment

Previous Post Next Post
Paris
Paris