അല്ലാഹ് ദിവ്യാനുരാഗ പ്രകീർത്തന സദസ്സ് 300കടന്നു



പാഴൂർ : ഉസ്താദ് റഹ്മത്തുള്ളാ ഖാസിമിയുടെ അല്ലാഹ് ദിവ്യനുരാഗ പ്രകീർത്തന സദസ്സ് 300എപ്പിസോഡ് പിന്നിട്ടു. പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പലും, ഖുർആൻ സ്റ്റഡി സെന്റർ ഡയറക്ടറും ആയ ഉസ്താദ് റഹ്മത്തുള്ള ഖസിമി എല്ലാ വെള്ളിയാഴ്ച യും നടത്തുന്ന അല്ലാഹ് ദിവ്യനുരാഗ പ്രകീർത്തന സദസ്സ് 300എപ്പിസോഡ് പിന്നിട്ടു. 




അതിന്റ ഭാഗമായി ദാറുൽ ഖുർആനിൽ നടന്ന
പൊതു സമ്മേളനവും അല്ലാഹ് ദിവ്യനുരാഗ സദസ്സ് 313 ന്റെ അന്ന് നടത്തുന്ന മഹാ സമ്മേളനപ്രഖ്യാ പനവും സയ്യിദ് ആഷിക് തങ്ങൾ പൂക്കോട്ടൂർ നിർവഹിച്ചു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തി. ഉസ്താദ് റഹ്മത്തുള്ള ഖാ സിമി അധ്യക്ഷ്യത വഹിച്ചു. ഒപിഎം അഷ്‌റഫ്‌ മൗലവി, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ഇസ്സുദ്ധീൻ പാഴൂർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris