ജീവൻ രക്ഷാ പരിശീലനം നാളെ കുന്ദമംഗലത്ത്


താത്പര്യമുള്ളവർ ബന്ധപ്പെടുക
9947804444
8281573184

നാളെ ജൂൺ15 ന് ഞായർ കുന്ദമംഗലം ഗ്രാമപഞ്ചായത്തും ടി.ഡി.ആർ.എഫും സംയുക്തമായി നടത്തുന്ന ഒന്നാംഘട്ട ജീവൻ രക്ഷാ പരിശീലനത്തിൽ എല്ലാ ആളുകളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.




അപകടങ്ങളുടെ മുന്നിൽ പെടുമ്പോൾ ആർത്തലച്ച് കരഞ്ഞിട്ട് കാര്യമില്ല.

*അപകട സമയത്ത് കൃത്യമായ രക്ഷാപ്രവർത്തനം നടത്തിയാൽ രക്ഷപ്പെടുത്താൻ കഴിയുന്നത് വിലപ്പെട്ട ജീവനാണ്.
തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ, കുഴഞ്ഞു വീണാൽ, അറ്റാക്ക് സംഭവിച്ചാൽ, പാമ്പ് കടിച്ചാൽ, കൈകാലുകൾക്ക് പൊട്ടൽ സംഭവിച്ചാൽ, തീ പൊള്ളലേറ്റാൽ , കൈവിരലുകൾ മുറിഞ്ഞു പോയാൽ, ഷോക്കടിച്ചാൽ, വെള്ളത്തിൽ മുങ്ങിപ്പോയാൽ, തുടങ്ങി നിത്യജീവിതത്തിൽ സംഭവിക്കുന്ന നിരവധി അപകടങ്ങളിൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്തണം എന്നുള്ളത് പരിശീലിപ്പിക്കുകയാണ് TDRF ചെയ്യുന്നത്

പരിശീലനം നേടിയ നിരവധി ആളുകൾ അവരുടെ മക്കൾ കുടുംബങ്ങൾ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷാപ്രവർത്തനം നടത്തിയതിന്റെ വിവരണം കേൾക്കുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന സന്തോഷമാണ് ഇത്തരം ട്രെയിനിങ്ങുകൾ വീണ്ടും നടത്താൻ ഞങ്ങൾക്ക് പ്രചോദനമാകുന്നത്

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ ഇങ്ങനെ ഒരു പരിപാടി നടത്തുമ്പോൾ നിങ്ങൾ നിങ്ങളുടെ കുടുംബങ്ങളെ സുഹൃത്തുക്കളെ എല്ലാവരെയും ഈ പരിപാടിയിലേക്ക് പങ്കെടുപ്പിക്കണം

നിങ്ങൾ കുഴഞ്ഞുവീണാൽ നിങ്ങൾക്ക് അപകടം പറ്റിയാൽ നിങ്ങളുടെ ചുറ്റിലും ഉള്ളവരാണ് നിങ്ങളെ രക്ഷപ്പെടുത്തേണ്ടത് അതിന് അവർ ഇത് പഠിച്ചു വെക്കണം

ഡോക്ടറുടെ തൊണ്ടയിൽ വരെ ഭക്ഷണം കുടുങ്ങി മരണപ്പെട്ട വിവരം നിങ്ങൾക്ക് അറിയാവുന്നതാണല്ലോ.

ഡോക്ടർ ഇത് പഠിക്കാത്ത ആളല്ല എന്നാൽ അദ്ദേഹത്തിന് അപകടം പറ്റിയാൽ മറ്റൊരാൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയുകയുള്ളൂ

നിങ്ങൾ സുരക്ഷിതരാ വണമെങ്കിൽ നിങ്ങളുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും ഇതിൽ പങ്കെടുപ്പിക്കണം

മരണശേഷം എത്ര ഖേദിച്ചിട്ടും കാര്യമില്ല മരണത്തെ തടയാനുള്ള ഏറ്റവും വലിയ മരുന്നാണ് ഞങ്ങൾ പരിശീലിപ്പിക്കുന്നത് 'ആരും വിട്ടു പോകരുത് മുഴുവനാളുകളും 15/06/25നു കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക ഹാളിൽ വെച്ച് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കണം 

Team TDRF Kozhikode District 
9847140677
9947804444
8281573184
[

Post a Comment

Previous Post Next Post
Paris
Paris