ആവേശമായി പ്രിയങ്ക ഗാന്ധി; കൊടിയത്തൂരിൽ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു


കൊടിയത്തൂർ: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ആവേശം വിതറി വയനാട് എം.പി പ്രിയങ്ക ഗാന്ധി.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രവൃത്തി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രിയങ്ക ഗാന്ധി എത്തിയത്. പ്രിയ എം.പിയെ കാണാനായി കനത്ത മഴയേയും അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് എത്തിയിരുന്നത്. 




ഗ്രാമ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവഴിച്ച് പ്രവൃത്തി പൂർത്തീകരിച്ച കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം, 12.5 ലക്ഷം രൂപ ചിലവിൽ നവീകരിച്ച ചാലക്കൽ കുടിവെള്ള പദ്ധതി, 20 ലക്ഷത്തോളം രൂപ ചിലവിൽ നവീകരിച്ച പുറമണ്ണിൽ കുടിവെള്ള പദ്ധതി എന്നിവയുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി നിർവഹിച്ചു. ഗ്രാമ പഞ്ചായത്തിലെ 13, 14, 16 വാർഡുകളിലെ നൂറോളം കുടുംബങ്ങൾക്ക് ആശ്രയമാവുന്ന പദ്ധതിയാണ് ചാലക്കൽ കുടിവെള്ള പദ്ധതി. വേനൽ കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പദ്ധതി സഹായകരമാവും. 





ഗ്രാമ പഞ്ചായത്തിലെ 13, 14, 16 വാർഡുകളിലെ 150 ഓളം കുടുംബങ്ങൾക്ക് ആശ്വാസമാവുന്നതാണ് പുറമണ്ണിൽ കുടിവെള്ള പദ്ധതി.
കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു അധ്യക്ഷയായി.
എസ്എസ്എൽസി, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ ചെറുവാടി ഗവ. ഹയർ സെക്കൻ്ററി, പി.ടി.എം ഹയർ സെക്കൻ്ററി, തോട്ടുമുക്കം സെൻ്റ് തോമസ് ഹയർ സെക്കൻ്ററി എന്നീ സ്കൂളുകൾക്ക് ചടങ്ങിൽ എം പി ഉപഹാരങ്ങൾ നൽകി.




ടി.സിദ്ധീഖ് എം.എൻ.എ
ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ മറിയംകുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറം, ബാബു പൊലുകുന്ന്, ഗ്രാമ ,പഞ്ചായത്തംഗം ടി.കെ അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ, പ്രധാനാധ്യാപിക എം.കെ ഷക്കീല, പി.ടി.എ പ്രസിഡൻ്റ് റഷീദ് കുയ്യിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.പി ചെറിയ മുഹമ്മദ്, , ഷംസുദ്ധീൻ ചെറുവാടി, സുജ ടോം, എൻ.കെ അഷ്റഫ്, കെ.ടി മൻസൂർ, കെ.പി അബ്ദുറഹിമാൻ, കെ.വി അബ്ദുറഹിമാൻ 
തുടങ്ങിയവർ സംസാരിച്ചു



Post a Comment

Previous Post Next Post
Paris
Paris