സംസ്ഥാനത്ത് ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സര്‍ക്കാര്‍; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി


കൊച്ചി: സംസ്ഥാനത്ത് ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇത്തരത്തിലൊരു നിലപാട് അറിയിച്ചത്. നിയമ നിര്‍മ്മാണം വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും സർക്കാർ അറിയിച്ചു.ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സര്‍ക്കാര്‍. നിയമ നിർമാണം ആലോചനയിലുണ്ടെന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്




നിയമ നിർമാണത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദിസംഘം ഫയൽചെയ്ത ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഇത്തരമൊരു നിയമ നിർമാണം ആവശ്യമാണെന്ന റിപ്പോർട്ട് ജസ്റ്റിസ് കെ.ടി തോമസ് കമ്മിഷൻ 2019-ൽ സർക്കാരിന് നൽകിയിരുന്നു. ഈ കമ്മിഷന്റെ ശുപാര്‍ശയും നടപ്പാക്കില്ലെന്നാണ് സർക്കാർ തീരുമാനം. എന്നാൽ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം നല്‍കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്

Post a Comment

Previous Post Next Post
Paris
Paris