ജംഗ്ഷൻ നവീകരണത്തിന് എടുത്തു മാറ്റിയ സ്ട്രീറ്റ് ലൈറ്റ് പുന:സ്ഥാപിച്ചില്ല : സന്ധ്യയായാൽ കൂളിമാട് കൂരിരുട്ടിൽ



കൂളിമാട്: വികസനക്കുതിപ്പിൽ ഇടം പിടിച്ച കൂളിമാട് ജംഗ്ഷൻ സന്ധ്യയായാൽ കൂരിരുട്ടിൽ .തിരക്കു
പിടിച്ച അഞ്ചു റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ കടകളുടെ വെളിച്ചം മാത്രമാണ് ആശ്രയം. പത്ത് മണിയോടെ കടകൾ പൂട്ടുന്നതോടെ ജംഗ്ഷൻ ഇരുട്ടാവുകയും ഇവിടെയെത്തുവർ ഭീതിപ്പെടുകയും ചെയ്യും. ദൂരെ ദിക്കുകളിലെ പഠനവും ജോലിയുമൊക്കെ കഴിഞ്ഞു വൈകിയെത്തുന്ന സ്ത്രീകളും വിദ്യാർത്ഥിനികളും സുരക്ഷാ ഭീഷണി നേരിടുന്നതായി നാട്ടുകാർ പറയുന്നു. അതിരാവിലെ ബസ് കയറാൻ കൂളിമാടെ ത്തുന്നവരും ഇരുട്ട് നിമിത്തം ഭയപ്പെടുന്നതായി പരാതിയുണ്ട്. ജംഗ്ഷൻ നവീകരണ ഭാഗമായി എടുത്തു മാറ്റിയ സ്ട്രീറ്റ് ലൈറ്റ് പുന:സ്ഥാപിക്കാൻ വൈകുന്നതാണ് കാരണം.




 അസമയത്ത് എത്തിപ്പെടുന്ന വാഹന യാത്രികരും കരിപ്പൂരിലിറങ്ങി വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട ഗർഫ് യാത്രക്കാരും വിനോദ സഞ്ചാരികയും ദിശയറിയാതെ വട്ടംകറങ്ങുന്നതായി അറിയുന്നു. കിഴക്കുംപാടം റോഡ് നവീകരണത്തിന് വേണ്ടി അടച്ചതും സഞ്ചാരികൾ ഇരുട്ടിൽ തപ്പാൻ കാണമായി. കൂളിമാട് കളൻതോട് റോഡ് നവീകരണം പൂർത്തിയായ സ്ഥിതിക്ക് കൂളിമാട്ടിൽ സ്ട്രീറ്റ് അടിയന്തിരമായി പുന:സ്ഥാപിക്കണമെന്ന് എസ് കെ എസ് എസ് എഫ് എൻഐടി മേഖല സെക്രട്ടരി ടി. സഫറുള്ള ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris