ഏരിമല ജി എൽ പി സ്കൂളിൽ വായന വാരാചരണം സംഘടിപ്പിച്ചു.


ഏരിമല:ഏരിമല ജി എൽ പി സ്കൂളിൽ വായന വാരാചരണം വിവിധ പരിപാടികളോടെ നടന്നു.ആദ്യദിവസം നടന്ന പ്രത്യേക അസംബ്ലിയിൽ HM ശ്രീമതി ബിന്ദു കെ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.അടുത്ത ദിവസം നടന്ന ഗ്രന്ഥശാല സന്ദർശനം കുട്ടികളിൽ വളരെ കൗതുകം ജനിപ്പിച്ചു.





ഒരു പാട് പുസ്തകങ്ങൾ കാണാനും പുസ്തകങ്ങളുമായി കുറച്ച് സമയം ചെലവഴിക്കാനും കുട്ടികൾക്ക് കഴിഞ്ഞു.പി എൻ പണിക്കരുടെ ഡോക്യുമെൻ്ററി പ്രദർശനമായിരുന്നു അടുത്തദിവസം നടന്നത്.അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാനും അദ്ദേഹം വായനയ്ക്ക് നൽകിയ സംഭാവനകൾ മനസ്സിലാക്കാനും കുട്ടികൾക്ക് അതിലൂടെ സാധിച്ചു.




കുട്ടികൾക്ക് പരിചിതമല്ലാത്ത വായനക്കാർഡുകൾ നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വായന മത്സരം ആയിരുന്നു മറ്റൊരു പ്രധാന പ്രവർത്തനം.കൂടാതെകയ്യെഴുത്ത് മത്സരവും നടത്തി.

Post a Comment

Previous Post Next Post
Paris
Paris