ചാത്തമംഗലം പഞ്ചായത്തിലെ ടേക്ക് എ ബ്രേക്കിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നു- യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്.



കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെ ഓഫീസിന് സമീപത്തുള്ള ടേക്ക് എ ബ്രേക്ക് എന്ന ഭക്ഷണ ശാലയിൽ നിന്ന് മലിന ജലം പുറത്തെക്ക് ഒഴുകി കാൽനടയാത്രക്കാർക്കും, വ്യാപാരികൾക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നു. നേരത്തെ ഇങ്ങനെ മലിന ജലം റോഡിലേക്ക് ഒഴുകിയപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവർക്ക് സറ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ എല്ലാം ശരിയാക്കി എന്ന് പറഞ്ഞ് വീണ്ടും തുറന്നിരിക്കുകയാണ്. 




ഇപ്പോൾ പഴയതു പോലെത്തന്നെ വീണ്ടും മലിനജലം പുറത്തെക്ക് ഒഴുകുന്നു. ഇത് വഴിയാണ് കെട്ടാങ്ങൽ സർവ്വീസ് സഹകരണ ബേങ്കിലേക്ക് ആളുകൾ നടന്ന് പോകുന്നത്. എന്നാൽ പഞ്ചായത്ത് ഭരണസമിതിയിലെ ചില ആളുകളുടെ ഒത്താശയോടെയാണ് ഇവർ ഇത് വീണ്ടും തുറന്നിരിക്കുന്നത്. ഒരു സാധരണക്കാരന്റെ കടയിൽ നിന്ന് ഇത്തരത്തിൽ എന്തെങ്കിലും നടന്നാൽ വലിയ ഫൈനും മറ്റും ഇടുന്നവർ ഇതിനെതിരെ മൗനം പാലിക്കുകയാണ് എന്ന് യൂത്ത് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി. ചാത്തമംഗലം പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചവർ ഇത് കാണാതെ പോകരുതെന്നും യോഗം അഭിപ്രായപ്പെട്ടു, പഞ്ചായത്ത് ഹരിത കർമ്മസേന ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ ശേഖരിക്കാൻ ആധുനിക രീതിയിലുള്ള സംവിധാനം ഇല്ലാത്തതിനാൽ പലപ്പോഴും വാർഡുകളിലെ റോഡരികിലും, പഞ്ചായത്തിന്റെ സമീപത്തും കൂട്ടിയിടെണ്ട അവസ്ഥയാണ് ഉള്ളത്.

ഈ നില തുടർന്ന് പോയാൽ ശക്തമായ പ്രക്ഷോഭവുമായി യൂത്ത് ലീഗ് മുന്നോട്ട് പോവുമെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രവർത്തക സമിതി യോഗം മുന്നറിയിപ്പ് നൽകി. പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് ഭരണസമിതിയുടെ മൂക്കിന് തുമ്പത്ത് ഇത്തരത്തിലുള്ള മാലിന്യം നിറഞ്ഞിട്ടും മഴ പെയ്യുമ്പോൾ അതൊക്കെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടും പഞ്ചായത്ത് ഭരണ സമിതി  
മൗനം പാലിക്കുന്നത് ചില വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടിയാണെന്നും യോഗം പ്രസ്താവിച്ചു. 

യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ, ജില്ലാ പ്രവർത്തക സമിതി അംഗം പി.കെ ഹഖീം മാസ്റ്റർ കളൻതോട് , മണ്ഡലം സെക്രട്ടറി സിറാജ് ഈസ്റ്റ് മലയമ്മ, പഞ്ചായത്ത് ഭാരവാഹികളായ റസാഖ് പുള്ളന്നൂർ, ഫാസിൽ കളൻതോട് ,റഊഫ് മലയമ്മ, സജീർ പാഴൂർ, ഷമീർ പാഴൂർ, യാസീൻ പി.എച്ച്.ഇ.ഡി, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, സാദിഖ് കൂളിമാട്, ശിഹാബ്‌ വെള്ളലശ്ശേരി, അക്ബർ പുള്ളാവൂർ, സജാദ് പുള്ളന്നൂർ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris