മലയമ്മ : പ്രകൃതി സൗഹൃദ ജീവിതത്തിൻ്റെ പ്രാധാന്യവും പ്ലാസ്റ്റിക് മാലിന്യ നിർമാർജനം നല്ലൊരു നാളേക്ക് എന്ന ആശയത്തിലൂന്നിയും ജൂൺ 5 പരിസ്ഥിതി ദിനം മലയമ്മ എ.യു.പി സ്കൂളിൽ സമുചിതമായി ആചരിച്ചു.
പരിസ്ഥിതി ദിന പ്രതിജ്ഞ, വൃക്ഷത്തൈ നടൽ , തുണി കൊണ്ടൊരു
സയൻസ് കിറ്റ്, കൊളാഷ് , ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഹരിത കർമ സേനാംഗങ്ങളെ ആദരിക്കൽ ,സ്കൂൾ ഹരിതവൽക്കരണം, പ്രശ്നോത്തരി, ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനം, എന്നിവയും നടത്താൻ തീരുമാനിച്ചു . ഹെഡ്മിസ്ട്രസ് ഷീബ വി ,സയൻസ് ക്ലബ് അംഗങ്ങളായ ശ്രീജ എപി, ജിജി വി കെ , ഫസീലത്ത്, സരിഗ , രഞ്ജു, ഹരിത, അൻഷ എന്നീ അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

Post a Comment