പരിസ്ഥിതി ദിനാഘോഷം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു.


മുക്കം:
ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തനത്തിനുള്ള അവാർഡ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിതാ രാജൻ വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകരയുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശാന്തദേവി മൂത്തേടത്തിന്റെയും സാന്നിധ്യത്തിൽ ബഹുസ്വരം ചെയർമാൻ സലാം കാരമൂലക്ക് കൈമാറി. 




മികച്ച സാംസ്കാരിക പ്രവർത്തനത്തിനുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ അവാർഡ് ബഹുസ്വരത്തിന് നേരത്തെ ലഭിച്ചിരുന്നു. എസ് കെ സ്മൃതി മന്ദിരം മുക്കം ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് ആയ കുട്ടികൾ ഹസീന ടീച്ചറോടൊപ്പം ശുചീകരിച്ചു, വൃക്ഷത്തൈകൾ നട്ടു മണ്ണും മനുഷ്യനും എന്ന വിഷയം പരിസ്ഥിതി പ്രവർത്തകയായ ശ്രീജിത ബിമൽ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എംടി സൈദ് ഫസൽ, നടുക്കണ്ടി അബൂബക്കർ,എ എം ജമീല, ടി ധ്രുവൻ,പി അബ്ദുൽ അസീസ്, ഷുക്കൂർ, മുഹമ്മദ് കക്കാട്,റോയ് തോമസ്,മുക്കം വിജയൻ,ശശി മുക്കം തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris