ടേക്ക് എ ബ്രേക്കിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുകുന്ന സംഭവം : രണ്ട് ദിവസത്തിനകം തീരുമാനമെന്ന് പഞ്ചായത്ത് അധികൃതർ- ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ്.



കട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്തിന്റെ ഹൃദയഭാഗമായ കട്ടാങ്ങൽ അങ്ങാടിയിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ടേക്ക് എ ബ്രേക്ക് എന്ന സ്ഥാപനത്തിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടുമായി ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കൾ സംസാരിച്ചു.




നേരത്തെ ഇങ്ങനെ മലിന ജലം പുറത്തേക്ക് ഒഴുക്കിയപ്പോൾ നാട്ടുകാരുടെ പരാതിയെതുടർന്ന് അധികൃതർ സ്റ്റോപ്പ് മെമോ കൊടുത്ത് പൂട്ടിച്ചിരുന്നു. എന്നാൽ അതിനൊന്നും പരിഹാരം കാണാതെയാണ് പഞ്ചായത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടുകൂടി വീണ്ടും സ്ഥാപനം തുറന്നതെന്ന് യൂത്ത് ലീഗ് നേതാക്കൾ സൂചിപ്പിച്ചു. രണ്ട് ദിവസത്തിനുള്ളിൽ അതിനുള്ള പരിഹാരം ഉണ്ടാകുമെന്ന് ജൂനിയർ സൂപ്രണ്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യൂത്ത് ലീഗ് നേതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി രേഖാമൂലം പരാതി സമർപ്പിക്കുകയും ചെയ്തു. ഇതിന് പരിഹാരം ആയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ജില്ലാ പ്രവർത്തക സമിതി അംഗം ഹകീം മാസ്റ്റർ കളന്‍തോട്, മണ്ഡലം സെക്രട്ടറി സിറാജ് ഈസ്റ്റ് മലയമ്മ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റസാഖ് പുള്ളന്നൂർ, ജനറൽ സെക്രട്ടറി ഫാസിൽ മുടപ്പനക്കൽ, റഊഫ് മലയമ്മ, സിദ്ധീഖ് ഈസ്റ്റ് മലയമ്മ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris