ഏരിമല: ഏരിമല ഗവൺമെൻറ് എൽ.പി സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. HM സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ.സജീഷ് - പി (PTA പ്രസിഡൻറ്) അധ്യക്ഷത വഹിച്ചു . ഏരിമല വാർഡ് മെമ്പർ ശ്രീമതി - പ്രസീന പറക്കാപൊയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മുഖ്യാതിഥിയായി എത്തിയത് Rtd പ്രധാനധ്യാപകൻ ശ്രീ. ബോബി ജോസഫ് സാർ ആയിരുന്നു.
ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചത് ശ്രീമതി ഷിറിൻ ഷാന,മൈത്രി റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ.സുലൈമാൻ എന്നിവരുമായിരുന്നു.കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്, Icon light & Sounds എന്നിവയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.വിദ്യാലയത്തിനായി കിഡ്സ് പാർക്ക് സമർപ്പിച്ച HM ശ്രീമതി. ബിന്ദു -കെ യെ സ്റ്റാഫ് പൊന്നാട അണിയിച്ച് ആദരിച്ചു.
ഭരദ്വാജ് സാർ ചടങ്ങിന് നന്ദി പറഞ്ഞു.ശേഷം HM ബിന്ദു ടീച്ചർ സ്കൂളിലെ കുട്ടികൾക്കായി സമർപ്പിച്ച കിഡ്സ് പാർക്കിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ബഹുമാനപ്പെട്ട ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. അബ്ദുൽ ഗഫൂർ ഓളിക്കൽ അവർകൾ ആയിരുന്നു.വിദ്യാലയ ചുവരുകൾ ചിത്രങ്ങളാൽ മനോഹരമാക്കിയതിന്പ്രശസ്ത ചിത്രകാരൻ ശ്രീ സിഗ്നി ദേവരാജിനെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുൽ ഗഫൂർ ഓളിക്കൽ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ PTA യുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഉണ്ടായിരുന്നു


Post a Comment