പ്രതിഭാസംഗമവും ലഹരി ബോധവൽക്കരണവും



കട്ടാങ്ങൽ : പൂളക്കോട് യങ്മെൻസ് ക്ലബ് ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമവും ലഹരി ബോധവൽക്കരണവും സംഘടിപ്പിച്ചു. മാവൂർ പോലീസ് സബ് ഇൻസ്‌പെക്ടർ വി. കെ. ഹരിഹരൻ, ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ലഹരി ബോധവൽക്കരണ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. .





എൽ. എസ്. എസ്., യു. എസ്. എസ്., എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെയും, സമീപകലത്ത് സംസ്ഥാന-കേന്ദ്ര സർവീസുകളിൽ ജോലി ലഭിച്ച പൂളക്കോട് യുങ്മെൻസ് ക്ലബ് പ്രവർത്തകരെയും ചടങ്ങിൽ അനുമോദിച്ചു.




 കെ ടി. ശ്രീവത്സൻ, ദിവാകരൻ അമ്മാംകുഴിയിൽ,മനോജ്‌,പി. കെ.രാജൻ, കെ.രവീന്ദ്രൻ, ബിനോയ്‌രാജ്, കൃഷ്ണൻ ടി.വിജീഷ്, രതീഷ്, ഹർഷൻ പണിക്കർ, എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris