താത്തൂർ : ജൂലൈ 12,13 തിയ്യതികളിൽ നടക്കുന്ന മാവൂർ ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി ഡിവിഷൻ സാഹിത്യോത്സവ് നടക്കുന്ന താത്തൂർ ശുഹദാ നഗറിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് സയ്യിദ് നസീബ് സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് താത്തൂർ സർക്കിൾ പ്രസിഡന്റ് സയ്യിദ് എ ജെ കെ തങ്ങൾ കൂളിമാട് ഉദ്ഘാടനം നിർവഹിച്ചു.
സ്വാഗതസംഘം കൺവീനർ ശരീഫ് സഖാഫി താത്തൂർ, അജ്മൽ താത്തൂർപൊയിൽ,ഉവൈസ് സുറൈജി പെരുവയൽ, സലിം പി പി, ജലീൽ മുസ്ലിയാർ എംപി, ബഷീർ പി പി,സത്താർ പി പി ,അൻസാർ തുടങ്ങിയവർ പങ്കെടുത്തു.
മഗരിബ് നിസ്കാര ശേഷം താത്തൂർ ശുഹദാ മഖാം മസ്ജിദിൽ നടന്ന ബുർദ മജ്ലിസിൽ വെച്ച് മാവൂർ ഡിവിഷൻ സാഹിത്യോത്സവ് തീം 'കഥ പറയുന്ന തീരങ്ങൾ ' പ്രകാശനം നടന്നു. പരിപാടിയിൽ അബ്ദുറഹിമാൻ മുസ്ലിയാർ മാവൂർ, ഇബ്രാഹിം സഖാഫി താത്തൂർ, പി കെ ഹുസൈൻ സഖാഫി,അഹമ്മദ് കുട്ടി സഖാഫി എ പി, ഫാസിൽ വെള്ളലശ്ശേരി, റാഷിദ് അഹദൽ നഗർ, മുക്താർ താത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment