മാവൂർ :-
മെയ് 10 മുതൽ മെയ് 31 വരെ നടക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് കളക്ഷന്റെ പ്രചരണാർത്ഥം എസ് കെ എസ് എസ് എഫ് എൻ. ഐ ടി മേഖല കമ്മിറ്റി മാവൂരിൽ സംഘടിപ്പിച്ച പ്രചരണ കൺവെൻഷൻ എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഒ. പി എം അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് റഹൂഫ് പാറമ്മൽ അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സൈദ് മാഹിരി ആയം കുളം സ്വാഗതം പറഞ്ഞു.
കരീം നിസാമി താത്തൂർ പൊയിൽ, റസാഖ് മുസ്‌ലിയാർ മലയമ്മ, ഷാഹുൽ ഹമീദ് ഫൈസി ചെറൂപ്പ, മുഹമ്മദലി ഫൈസി പൂവാട്ട് പറമ്പ്, സഫറുള്ള കൂളിമാട്, ശുകൂർ പാറമ്മൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment