കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറിന് തീപിടിച്ചു; ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് നീക്കുന്നതിനിടെയാണ് അപകടം



കൊല്ലം: കൊച്ചി പുറംകടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം ശക്തികുളങ്ങര തീരത്തടിഞ്ഞ കണ്ടെയ്നറിന് തീപിടിച്ചു. കണ്ടെയ്നർ മുറിച്ച് നീക്കുന്നതിനിടെയാണ് തീപിടിച്ചത്. മുൻകരുതലായി സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന അഗ്നിശമനസേന തീ അണച്ചു.




റെഫ്രിജറേറ്റർ സംവിധാനമുള്ള കണ്ടെയ്നറുകളിൽ തെർമോക്കോൾ കവചമുണ്ട്. ഗ്യാസ് കട്ടിങ് നടത്തി കണ്ടെയ്നറുകൾ രണ്ടായി വേർപ്പെടുത്തുന്നതിനിടെ തെർമോക്കോളിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന് പിന്നാലെ വലിയ പുക ഉയർന്നത് പ്രദേശത്തെ ജനവാസമേഖലയിൽ ആശങ്കക്ക് വഴിവെച്ചു. അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

Post a Comment

Previous Post Next Post
Paris
Paris