ലഹരിക്കെതിരെ കയ്യൊപ്പ്.



കുന്ദമംഗലം : കുന്ദമംഗലം ദർശന റസിഡൻ്റ്സ് അസോസിയേഷന്റെ വാർഷികം-2k25 എന്ന പരിപാടിയിൽ നാട്ടിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ 'ലഹരിക്കെതിരെ കയ്യൊപ്പ്' എന്ന തലക്കെട്ടിൽ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. 




ഖസർ ടവർ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ.കെ. യൂസുഫ് അധ്യക്ഷത വഹിച്ചു. ആതുരസേവനരംഗത്ത് പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന ഡോ. വിജയനെ ചടങ്ങിൽ ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി മുഖ്യാതിഥിയായി. കുന്ദമംഗലം വില്ലേജ് ഓഫിസർ കെ. രമ്യ, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി കെ. സുഭാഷ് എന്നിവർ വിശിഷ്ടാതിഥികളായി. ഗ്രാമപഞ്ചായത്ത് അംഗവും റെസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ പി. കൗലത്ത്, കൃഷ്ണൻ കുട്ടി നായർ, കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു. ഡോ. വിജയൻ മറുപടി പ്രസംഗം നടത്തി. റെസിഡൻസ് അസോസിയേഷൻ ജോ. സെക്രട്ടറിമാരായ എൻ. ദാനിഷ്, കെ.കെ. മായ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ.പി. തൻവീർ, കെ.കെ. ജൗഹർ, കെ. ശബാബ്, പ്രകാശൻ, ഇ.കെ. ഷമീർ, നൗഷാദ്, നാസർ, അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി. ബിനിജ പ്രാർത്ഥന നടത്തി. റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഐ. മുഹമ്മദ് കോയ സ്വാഗതവും ട്രഷറർ ബിനീഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.


Post a Comment

Previous Post Next Post
Paris
Paris