താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടയാൻ സർക്കാരിന് എന്താണ് അധികാരം: ഹൈക്കോടതി



കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിക്കാത്തതിനെതിരെ ഹൈക്കോടതി. വിദ്യാർത്ഥികളുടെ പരീക്ഷാഫലം പുറത്തുവിടാതിരിക്കാൻ എന്ത് അധികാരമാണ് സർക്കാരിന് ഉള്ളതെന്നും പരീക്ഷാഫലം തടഞ്ഞുവെക്കുന്നത് അനാസ്ഥയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ ഫലം പ്രസിദ്ധീകരിക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദേശം ഉണ്ടല്ലോയെന്നും ഹെക്കോടതി വ്യക്തമാക്കി. പരീക്ഷാഫലവും കുറ്റകൃത്യവും തമ്മിൽ ബന്ധനമില്ലലോയെന്നും ഹൈക്കോടതി ചോദിച്ചു. പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അത് കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്നും കോടതി പറഞ്ഞു. 





അതേസമയം ബാലാവകാശ കമ്മീഷനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.വിദ്യാർഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെച്ചത് ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷ ഫലം തടഞ്ഞതും ഡി ബാർ ചെയ്തതും നിയമവിരുന്തമാണെന്നും ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. പരീക്ഷ ഫലം തടഞ്ഞുവെക്കണമെങ്കിൽ പരീക്ഷയിൽ ക്രമക്കേട് നടക്കണമെന്നും എന്നാൽ ഇവിടെ ഇത്തരത്തിലൊരു കാര്യം നടന്നിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. 


വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷയെഴുതിയത് വലിയ വിവാദമായി നിലനിന്നിരുന്നു. പരീക്ഷ എഴുതാൻ പറ്റിയ സമയങ്ങളിൽ കടുത്ത പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ പരീക്ഷാഫലം എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് താമരശ്ശേരി ജി.വി എച്ച്. എസ്.എസ് അധികൃതർ വ്യക്തമാക്കിയത്. 


ജുവൈനൽ ഫോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നത്. കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷയെഴുതിക്കാൻ സാധിക്കില്ലെന്ന് ആരോപിച്ച് വലിയ പ്രതിഷേധങ്ങൾ നിലനിന്നിരുന്നു. ഇതിനു പിന്നെയാണ് ഇവരുടെ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയിരുന്നത്




Post a Comment

Previous Post Next Post
Paris
Paris