മുക്കം:
മുക്കം:പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപ മുടക്കി
മുക്കം ചെറുവാടി എൻ.എം ഹുസ്സൈൻ ഹാജി റോഡിൽ പുനർ നിർമ്മിക്കുന്ന കോട്ടമുഴി പാലത്തിൽ മണ്ണിടിച്ചിൽ തുടർക്കഥയായതോടെ പ്രതിഷേധം വ്യാപകമായി. സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെയും കരാർ കമ്പനിയുടേയും അനാസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പാലത്തിലേക്ക് മാർച്ച് നടത്തി.
പാലം നിർമ്മാണത്തിൽ വൻ അഴിമതിയാണ് നടന്നതെന്നും ഊരാളുങ്കൽ ലേബർ കോൺടാക്:റ്റ് സൊസൈറ്റിക്ക് കൂടുതൽ പണം ഉണ്ടാക്കി നൽകാൻ എം.എൽ.എ പണിയെടുക്കുകയാണന്നും ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.
പാലം പ്രവൃത്തി എത്രയും പെട്ടന്ന് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
കൊടിയത്തൂർ അങ്ങാടിയിൽ നിന്നാരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
മാർച്ച് നിയാേജക മണ്ഡലം യു.ഡി.എഫ് കൺവീനർ കെ.ടി മൻസൂർ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ
ടി.കെ അബൂബക്കർ, യു.പി മമ്മദ്, ആമിന എsത്തിൽ, യു.ഡി എഫ് നേതാക്കളായ കെ.പി അബ്ദുറഹിമാൻ, എൻ.കെ അഷ്റഫ്, റഫീഖ് കുറ്റിയോട്ട്,
ഷുക്കൂർ മുട്ടാത്ത്, അഹമ്മദ് കുട്ടി മഞ്ചറ, നൗഷാദ് പാറക്കൽ, അഹമ്മദ് തോട്ടത്തിൽ, ടി. ടി അബ്ദു റഹിമാൻ, എ.എം സി വഹാബ്, നാസർ കാക്കീരി, ശരീഫ് അമ്പലക്കണ്ടി തുടങ്ങിയവർ
സംസാരിച്ചു.
നിർമ്മാണത്തിലിരിക്കുന്ന കോട്ടമു ഴി പാലത്തിൽ ആറ് മാസത്തിനിടെ നാല് തവണയാണ് മണ്ണിടിയുന്നത്.

Post a Comment