കൂളിമാട് :
കൂളിമാട് മഹല്ല് ജമാഅത്തിന്റെ 'നാട്ടൊരുമ'
ക്യാമ്പയിൻ്റെ ഭാഗമായി മഹല്ലിലെ കിടപ്പ് രോഗികളുടെ സംഗമം നടത്തുകയും ആദരിക്കുകയും ചെയ്തു.
നാടിന്റെയും വീടിന്റെയും കുടുംബത്തിന്റെയും പുരോഗതിക്ക് വേണ്ടി സർവ്വവും ചെലവഴിക്കുകയും പിൽക്കാലത്ത് ശാരീരിക അവശതകളിൽ പെടുകയും ചെയ്തു ഗൃഹത്തിന്റെ നാലു ചുവരുകളിൽ ഒതുങ്ങി ജനലിന്റെ വിടവിലൂടെ അങ്ങ് ദൂരെ നിന്നും തന്നെ ആരോ തേടി വരും എന്ന പ്രതീക്ഷയിൽ ഏകനായി കഴിയുന്നവർ നമ്മുടെ നാട്ടിലെ പ്രായത്തിലും, അനുഭവത്തിലും തങ്ങളെക്കാൾ മികച്ചവരും ഉയർ ന്നവരുമായ ഒരു തലമുറയെ പുതിയ തലമുറ ക്ക് പരിചയപ്പെടുത്തി കൊടുക്കാൻ സാധ്യമാക്കി എന്നുള്ള ചാരിതാർഥ്യത്തിലാണ്
കൂളിമാട്ടെ മഹല്ല് നേതൃത്വം.
സദസ്സിലും സ്റ്റേജിലും ഉള്ള ആളുകൾ അതിഥി കൾ ആയി എത്തിയ പ്രിയപ്പെട്ട കിടപ്പ് രോഗികൾ ആയ തങ്ങളുടെ ഉപ്പമാർക്കും, ഉമ്മമാരെയും കേൾക്കാൻ തങ്ങളുടെ ശ്രവണ പുടങ്ങളെ അവരിലേക്ക് ചേർത്ത ആ നയന സുന്ദര നിമിഷങ്ങളിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മഹല്ല് ജമാഅത് നൽകുന്ന ഉപഹാരത്തിൽ അവരെ വാരി പുണർന്നപ്പോൾ വല്ലാത്തൊരു സുഗന്ധം കൂളിമാട്ടെ പള്ളി അങ്കണത്തിൽ എങ്ങും പരന്നു. വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ട് വന്ന പലഹാരങ്ങൾ വയറു നിറയെ കഴിച്ചു ജനങ്ങൾ പിരിഞ്ഞു.
ഉസ്താദ് അബ്ദുൽ ജബ്ബാർ അൻവരി, മഹല്ല് ഖതീബ് ശരീഫ് ഹുസൈൻ ഹുദവി, അഷറഫ് അശ്‌റഫി, കെ എ. കാദർ മാസ്റ്റർ, ബീരാൻ കുട്ടി ഹാജി,എ. അഹമ്മദ് കുട്ടി,ടി. സി അയ്യൂബ്, ടി. വി ശാഫി മാസ്റ്റർ, കെ. ശുകൂർ,എന്നിവർ നേതൃത്വം നൽകി.


Post a Comment